Friday, 15 July 2016

മാറ്റങ്ങൾ മാറ്റങ്ങൾ !!

1939 ൽ സ്ഥാപിതമായ പുതിയിരുത്തി എ എം ൽ പി സ്കൂളിൽ നിന്നും
1959 ൽ പാലപ്പെട്ടി തീരപ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പിരിഞ്ഞു പോന്നതാണ് പാലപ്പെട്ടി എ എം ൽ പി സ്കൂൾ. ആദ്യകാലങ്ങളിൽ വളരെ നല്ല നിലയിലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കുറവ് മൂലം പിന്നോക്ക അവസ്ഥയിലേക്ക് പോയി. എന്നാലും മികച്ച പഠനനിലവാരം പുലർത്തിയിരുന്നതിനാൽ ഈ വിദ്യാലയത്തെ നാട്ടുകാർ ഏറ്റെടുത്തു . കാലടി മുഹമ്മദ് ഹുസൈൻ എന്ന PTA  പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകളുടെ ഊർജസ്വലമായ പ്രവർത്തനത്തിന്റെ ഫലമായി വിദ്യാലയത്തിൽ വന്ന മാറ്റങ്ങൾ ഈ ചിത്രങ്ങളിലൂടെ മനസിലാകും
കഴിഞ്ഞ രണ്ടു വർഷങ്ങളിലും പഞ്ചായത്തുതല  മെട്രിക് മേളയിലും ഇംഗ്ലീഷ് ഫെസ്റ്റിലും ഈ വിദ്യാലയം മികച്ച വിജയം നേടിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ
ഇതാ നാട്ടുകാർ നെഞ്ചിലേറ്റിയ ഞങ്ങളുടെ വിദ്യാലയത്തിന്റെ ചില ദൃശ്യങ്ങൾ